Post Category
ഓഖി ദുരന്തം: കേരളത്തിന്റേത് സ്തുത്യര്‍ഹമായ സേവനം
ഓഖി ദുരന്ത വേളയില്‍ കേരളം നടത്തിയത് സ്തുത്യര്‍ഹമായ സേവനമാണെന്ന് കേന്ദ്ര സംഘം വിലയിരുത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്കറ്റ് ഹോട്ടലില്‍ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്ര സംഘത്തലവന് ബിപിന്‍ മല്ലിക് കേരളത്തിന്റെ നടപടികളെ അഭിനന്ദിച്ചത്.
സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും പ്രാദേശിക തലത്തിലുള്ളവരും മികച്ച പ്രവര്‍ത്തനം നടത്തി. ദുരിതാശ്വാസത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും മികവു കാട്ടിയതായും ബിപിന്‍ മല്ലിക് പറഞ്ഞു. ഓഖി ദുരന്തത്തിനിരയായവരുടെ സങ്കടം അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പി.എന്‍.എക്സ്.5559/17
date
- Log in to post comments