ശ്യംഖല ബന്ധിത സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന്
വൈദ്യുതി ഉത്പ്പാദിപ്പിച്ച് സ്വയം പര്യാപ്ത കൈവരിക്കാന്‍ ലക്ഷ്യമിട്ട് കെഎസ്ഇബിയുമായി സഹകരിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി കോ ഓപ്പറേറ്റീവ് സ്റ്റോറില്‍ സജ്ജീകരിച്ച 10 കിലോ വാട്ട് ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് സഹകരണ -ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ഓഹരി ഉടമകളുടെ പങ്കാളിത്തത്തോടെ ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംവിധാനമൊരുക്കിയത്.
ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് വില്‍ക്കുകയും ആവശ്യമായ വൈദ്യുതി തിരികെ വാങ്ങുകയും ചെയ്യുന്ന പദ്ധതിയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി കോ ഓപ്പറേറ്റീവ് സ്റ്റോറില്‍ നടപ്പാക്കിയത്. അനര്‍ട്ട് മലപ്പുറത്തിന്റെ മേല്‍നോട്ടത്തിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ സോളാര്‍ സംവിധാനമൊരുക്കിയത്. രാവിലെ 10ന് സര്‍വ്വകലാശാല ടാഗോര്‍ നികേതനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി.അഷ്റഫ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര, സെനറ്റംഗം വിനോദ് എന്‍ നീക്കാംപുറത്ത്, എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി സബീഷ്, അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ജനറല്‍ സെക്രട്ടറി പി.എസ് ഹരികുമാരന്‍ തമ്പി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments