Post Category
ക്ഷീര കര്‍ഷക പരിശീലനം
ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഓഗസ്റ്റ് ആറു മുതല്‍ 13 വരെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളിലാണ് പരിശീലനം. താത്പര്യ മുളളവര്‍ ഓഗസ്റ്റ് ആറിന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 20 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. 0495 2414579.
date
- Log in to post comments