Post Category
ശബരിമല: ടി.കെ.എ. നായര്‍ ചെയര്‍മാനായി ഉപദേശക സമിതി
ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം, തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നതിന് ടി.കെ.എ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു. റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.കെ.എ നായര്‍ ഡോ. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.
റിട്ടയേര്‍ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്, പ്രശസ്ത ചലച്ചിത്രകാരന് ഷാജി എന്‍ കരുണ്‍, റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി. ബാലകൃഷ്ണന്, റിട്ടയര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ.പി. സോമരാജന് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ബൃഹദ് പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
പി.എന്‍.എക്സ്.5561/17
date
- Log in to post comments