Skip to main content

ഏകദിന ഐ.ടി പരിശീലനം

പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് വേണ്ടി മലപ്പുറം കൈറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക ഏകദിന ഐ.ടി. പരിശീലനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലാണ് പരിശീലനം.
പരിശീലന കേന്ദ്രങ്ങള്‍: തിരൂര്‍ (ജെ.ടി.എച്ച്.എസ്. കുറ്റിപ്പുറം), മലപ്പുറം (ജി.ബി. എച്ച്.എസ്.എസ്. മലപ്പുറം), തിരൂരങ്ങാടി (പി.കെ.എം.എം.എച്ച്.എസ്.എസ്.എടരിക്കോട്), വണ്ടൂര്‍(വി.എം.സി.എച്ച്.എസ്.എസ് വണ്ടൂര്‍)
ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായുള്ള സമഗ്ര പോര്‍ട്ടലിന്റെ രണ്ടാം പതിപ്പ് പരിചയപ്പെടുത്തല്‍, ഓണ്‍ലൈന്‍ അക്കാദമിക മോണിറ്ററിങ് സംവിധാനത്തിന്റെ ശരിയായ നടത്തിപ്പ്, ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, പരാതിപരിഹാര സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തല്‍, പ്രൊബേഷന്‍ പൂര്‍ത്തിയാക്കാനുള്ള അധ്യാപകരുടെ കൂള്‍ പരിശീലനം, ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി തുടങ്ങിയവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്.
എല്ലാ പ്രഥമാധ്യാപകരും പരിശീലനത്തിന് ലാപ്‌ടോപ്പ് , ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ സഹിതം അതത്  പരിശീലനകേന്ദ്രങ്ങളില്‍ രാവിലെ 10 ന് ഹാജരാകണം.

 

date