Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ഏവിയേഷന്‍ പരിശീലനം

 

സംസ്ഥാനത്ത് ഡിഗ്രി യോഗ്യതയുളള പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക്  സൗജന്യ ഏവിയേഷന്‍ പരിശീലനം നല്‍കുന്നു.  എയര്‍ ഇന്ത്യയുടെ മേല്‍ നോട്ടത്തില്‍ അന്താരാഷ്ട്ര അംഗീകാരമുളള അയാട്ട (കഅഠഅ)  എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വ്വീസ് കോഴ്‌സ് തികച്ചും സൗജന്യമായാണ് നടത്തുന്നത്.   ഏവിയേഷന്‍ മേഖലയില്‍ പ്രശസ്തിയാര്‍ജ്ജിച്ച അടൂരിലെ ഇന്‍ഹൗസ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയാണ് പരിശീലനം നല്‍കുക.
താത്പര്യമുളളവര്‍ക്കായി ഏകദിന സെമിനാറും അഭിമുഖവും ഓഗസ്റ്റ് എഴിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ മലപ്പുറം ജില്ല പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും ബയോഡാറ്റയും സഹിതം ഹാജരാകണം.  ഫോണ്‍ 80755 24812, 0483 2734901 .

 

date