Post Category
ദേശീയ വിദ്യാഭ്യാസ നയം : വിദ്യാഭ്യാസ സെമിനാര്‍ ഇന്ന്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'ദേശീയ വിദ്യാഭ്യാസ നയം - 2019 ' എന്ന വിഷയത്തില്‍ ഇന്ന് (ഓഗസ്റ്റ് മൂന്ന്) വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ആമുഖ പ്രഭാഷണം നടത്തും. സ്ഥലം മാറിപ്പോകുന്ന ജില്ലാ ഓഫീസര്‍മാരെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ചടങ്ങില്‍ ആദരിക്കും.
date
- Log in to post comments