Post Category
കെ-ടെറ്റ്, സെറ്റ് പരീക്ഷയ്ക്ക് ഭിന്നശേഷിക്കാര്‍ക്ക് സ്‌ക്രൈബിന്റെ സേവനം അനുവദിക്കും
കൈകള്‍ക്ക് സ്വാധീനമില്ലാത്തതും മസ്തിഷ്‌ക സംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷകള്‍ക്ക് സ്‌ക്രൈബിന്റെ സേവനവും ഓരോ മണിക്കൂറിനും 20 മിനിറ്റ് അധിക സമയവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 40 ശതമാനമോ അധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് പരീക്ഷാര്‍ത്ഥികളുടെ അപേക്ഷയുടെയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ സ്‌ക്രൈബായി നിയോഗിക്കാം.
പി.എന്‍.എക്‌സ്.5562/17
date
- Log in to post comments