Post Category
ഓണം ഉത്സവബത്ത
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ മാര്‍ച്ച് 31 ന് മുമ്പ് അംഗത്വമെടുത്ത അംഗങ്ങള്‍ക്ക് ഓണം ഉത്സവ ബത്ത ലഭിക്കുന്നതിനായി അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ സഹിതം ഓഗസ്റ്റ് അഞ്ചു മുതല്‍ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഹാജര്‍ രേഖപ്പെടുത്തണം. തിരൂര്‍ സബ് ഓഫീസിന്റെ കീഴിലുള്ള ക്ഷേമനിധി അംഗങ്ങള്‍ ഓഗസ്റ്റ് 13, 20 തീയതികളില്‍ തിരൂര്‍ ഭാഗ്യക്കുറി സബ് ഓഫീസിലും ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ ഓഗസ്റ്റ് 15ന് തിരൂര്‍ ഭാഗ്യക്കുറി സബ് ഓഫീസിലും 23 ന് ജില്ലാ ഓഫീസിലുമെത്തി ഹാജര്‍ രേഖപ്പെടുത്തണം. ഫോണ്‍-0471-2734171.
date
- Log in to post comments