സ്വച്ഛതാ പക്വാടാ' ദ്വൈവാര ശുചിത്വ ക്യാമ്പയിനിങിന് തുടക്കമായി
'സ്വച്ഛതാ പക്വാടാ' ദ്വൈവാര ശുചിത്വ ക്യാമ്പയനിന്റെ ഭാഗമായി മലപ്പുറം ഗവ.കോളജ് നാഷനല്‍ സര്‍വ്വീസ് സ്കീം യൂനിറ്റ് മലപ്പുറം നഗരത്തില്‍ ശുചിത്വ സന്ദേശ റാലിയും താലൂക്കാശുപത്രി ശുചീകരണവും നടത്തി. ജില്ലാ കലക്ടറുടെ വസതിക്ക് സമീപത്ത് നിന്ന് ആരംഭിച്ച ശുചിത്വ ബോധവത്ക്കരണ റാലി ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം. ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാര്‍ത്ഥികളിലും പുതു തലമുറയിലും സാമൂഹ്യ ബോധവും ശുചിത്വ സന്ദേശവുമെത്തിക്കാനുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ പരിശ്രമങ്ങള്‍ പ്രോല്സാഹിപ്പിക്ക പ്പെടേണ്ടതാണെന്ന് ശുചിത്വ ബോധവല്‍ക്കരണ റാലി ഫ്ളാഗ് ഓഫ് ചെയ്ത് എസ്.പി സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അലവി ബിന്‍ മുഹമ്മദ് അധ്യക്ഷനായി. മലപ്പുറം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സംഗീത് മുഖ്യാതിഥിയായി. ബോധവത്ക്കരണ റാലി താലൂക്ക് ആശുപത്രിയില്‍ സമാപിച്ചു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയും പരിസരവും ശുചീകരിക്കുകയും ആശുപത്രിയിലെ കട്ടിലുകള്‍ പെയിന്റടിക്കുകയും ചെയ്തു. ശുചീകരണ പ്രവൃത്തി ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന് കുട്ടി കല്ലറ, പ്രൊഫ. ഹസനത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വളണ്ടിയര്‍ സെക്രട്ടറിമാരായ അംന, സംഗീത, വളണ്ടിയര്‍മാരായ ശ്രുതി , ഫാതിമ ഷെറിന് , ഹെന്ന , ബിസ്രിയ ബാനു , ഫാതിമ അമീറ, വിസ്മയ , ശില്പ തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Log in to post comments