Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ച് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിള്‍ റഗുലര്‍ കോഴ്സ്് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഓഗസ്റ്റ് 31 നകം ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷാ നല്‍കണം. കൂടാതെ വിദ്യാര്‍ഥി ഇപ്പോള്‍ പഠിക്കുന്ന സ്ഥാപന മേലധികാരി അപേക്ഷ  സാക്ഷ്യപ്പെടുത്തിയിരിക്കണം.  നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷളും തെറ്റായവിവരങ്ങള്‍ നല്‍കിയിട്ടുള്ള അപേക്ഷകളും നിരസിക്കുന്നതാണ് വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ ജില്ലാ ഫയര്‍ സ്റ്റേഷന് സമീപമുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0491-2505358.

date