Skip to main content

ജലശക്തി അഭിയാന്‍ പദ്ധതി:  സ്‌കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് വാട്ടര്‍ ക്ലബുകള്‍

 

 

ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് ഓഗസ്റ്റ് 10 നകം ബ്ലൂ ആര്‍മി യെന്ന പേരില്‍ വാട്ടര്‍ ക്ലബ് രൂപീകരിക്കും. വിവിധ ജലസംരക്ഷണ മാര്‍ഗങ്ങള്‍, ജല സാക്ഷരതാ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളില്‍ എത്തിച്ച് ജല ഉപയോഗത്തില്‍ പുതിയ രീതി വളര്‍ത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ ജലസംരക്ഷണ, പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഓഗസ്റ്റ് 15 ന് ജലശക്തി സ്വയം സഹായ ദിനമായി ആചരിക്കും. വിളംബര ജാഥകള്‍, ജലസംരക്ഷണവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍, സെമിനാറുകള്‍, ജില്ലാ- ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള പ്രചാരണ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയവ ജനപ്രതിനിധികള്‍, ഹരിതകേരളം മിഷന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നടപ്പാക്കും. 

ഓഗസ്റ്റ് 22 നും 30 നും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളില്‍ കൃഷി വിജ്ഞാന്‍ മേള സംഘടിപ്പിക്കും. കൂടാതെ ഓഗസ്റ്റ് 24 ന് ജലശക്തി പഞ്ചായത്തീരാജ് ദിനമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ നടത്തും. ജലസംഭരണികള്‍, റീചാര്‍ജ്ജിങ് സംവിധാനങ്ങള്‍ എന്നിവയുടെ ശുചീകരണം, അറ്റക്കുറ്റപ്പണികള്‍, മഴക്കുഴി നിര്‍മാണം, വൃക്ഷത്തൈ നടീല്‍ എന്നിവ നടപ്പിലാക്കും.

date