ഐ.എം. റ്റി പുന്നപ്രയില്‍എം.ബി.എസ്‌പോട്ട് അഡ്മിഷന്‍
കേരളസര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്രയില്‍ 2019 - 2021 ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം
എം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ജനറല്‍/എസ്.സി/എസ്.റ്റി സീറ്റുള്‍പ്പടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് വെള്ളിയാഴ്ച രാവിലെ സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. സംവരണവിഭാഗത്തിന് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. അന്‍പതു ശതമാനം മാര്‍ക്കോടെ ബിരുദവും (എസ്.സി/എസ്. റ്റി ക്ക് നാല്‍പ്പതു ശതമാനം) അതോടൊപ്പം കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടണം. വിലാസം - ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9746125234, 8129659827.
- Log in to post comments