Skip to main content

ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. അടിന്തിര സാഹചര്യം നേരിടാന്‍ പ്രത്യേക റാപിഡ് റെസ്‌പോണ്‍സ് സംഘവും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ മരുന്നുകളും ആംബുലന്‍സുകളും ലഭ്യമാക്കുന്നതിനുള്ള സാഹചര്യവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം തടയുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും കൈകള്‍ സോപ്പിട്ട് കഴുകണം. ദുരിതാശ്വാസ ക്യാംപുകളില്‍ തന്നെ ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നതാണ് ഉചിതമെന്നും ഡിഎംഒ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ 0483 2737857

 

date