Skip to main content
pta_102

ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം  അനിവാര്യം: കുര്യാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത

ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമാണെന്ന്കുര്യാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത പറഞ്ഞു.സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പത്തനംതിട്ട മെരിമാതാ ഓഡിറ്റോറിയത്തില്‍ വിവിധ ക്രൈസ്തവ സഭകളിലെ പ്രതിനിധികള്‍ക്കായി നടത്തിയ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ -ന്യൂനപക്ഷ വിഭാഗീയത ഉണ്ടാകാതെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്  കമ്മീഷന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു

ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പ്രചരണപരിപാടികളാണ് കമ്മീഷന്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഇതിന്റെ ഭാഗമായാണ് വിവിധ സ്ഥലങ്ങളില്‍ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ ബിന്ദു.എം.തോമസ്, മുഹമ്മദ് ഫൈസല്‍, മെമ്പര്‍ സെക്രട്ടറി എം.കെ.ബിന്ദു തങ്കച്ചി, ഫാദര്‍ ബേബി മലഞ്ചരുവില്‍,ഫാദര്‍ ഷിജു മാത്യു, പാസ്റ്റര്‍ മാമ്മന്‍ പി സാമുവല്‍, റവ.മാത്യുസ്ഏബ്രാഹം ,ജോളി ആന്റണി, പാസ്റ്റര്‍ ബേബി, റവ. ജോര്‍ജ് ജേക്കബ്, ഡോ.ഡി ജോസ്, ഫാദര്‍ ജറോം, റവ. സി.അന്നക്കുട്ടി, റവ. ആല്‍ഫാ വര്‍ഗീസ്‌ജോസഫ്, ഫാദര്‍. അനീഷ് വര്‍ഗീസ്, എ.റ്റി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്ത്,എന്തിന് എന്ന വിഷയത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫയും ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ അഡ്വവി.സി. സെബാസ്റ്റ്യനും ക്ലാസുകള്‍ നയിച്ചു.

date