കൈത്തറി സെമിനാര്‍ ഏഴിന്
കേരളത്തിന്റെ പൈതൃകത്തിന്റെയും തനിമയുടെയും മുഖമുദ്രയായ കൈത്തറി വസ്ത്രങ്ങളുടെ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴിന് രാവിലെ 10.30ന് കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ സെമിനാര്‍ നടത്തും. കൈത്തറി വസ്ത്രങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും വഴിതെളിക്കുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും കൈത്തറി മേഖലയിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ സെമിനാറില്‍ പങ്കുവയ്ക്കും.
പുതിയ പദ്ധതികളായ ഒരു വീട്ടില്‍ ഒരു തറി, കൈത്തറി സ്വയം തൊഴില്‍ പദ്ധതി എന്നിവയിലേക്കുള്ള അപേക്ഷകരെ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കും. ഒരു വീട്ടില്‍ ഒരു തറി പദ്ധതിയുടെ 75 ശതമാനം വരെയും കൈത്തറി സ്വയം തൊഴില്‍ പദ്ധതിക്കായി പരമാവധി 5.5 ലക്ഷം രൂപയും ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി നല്‍കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഈമാസം ഏഴിന് മുന്‍പ് 0468-2214639, 9495753773 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
- Log in to post comments