പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം
കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്ഷകര്ക്കുംപത്തു ദിവസത്തെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം നടത്തും. ജനുവരി 08 മുതല്‍ 19 വരെയാണ് പരിശീലനം. വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്ക്രീം, ഗുലാബ് ജാമുന് തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണത്തിലാണ് പരിശീലനം നല്‍കുക. താല്പര്യമുളളവര് ജനുവരി 8 ന് രാവിലെ 10 ന് മുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. രജിസ്ട്രേഷന് ഫീസ് 115 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാം
- Log in to post comments