ധനസഹായ-ഓണക്കിറ്റ്വിതരണം നടന്നു
പ്രളയക്കെടുതിയില്ദുരിതമനുഭവിക്കുന്ന ജില്ലയിലെകുടുംബങ്ങള്ക്കുള്ള ധനസഹായ-ഓണക്കിറ്റ്വിതരണം സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന് നിര്‍വഹിച്ചു. ദുരിതബാധിതര്‍ക്ക് അതിവേഗം സഹായമെത്തിക്കുന്നതില്സര്ക്കാര് സംവിധാനങ്ങള്‍ ഉണര്ന്നുപ്രവര്ത്തിച്ചതായി അദ്ദേഹം പറഞ്ഞു. പാവങ്ങളോടൊപ്പം നിലകൊള്ളുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നുംദുരിതബാധിതര്ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സഹായം ഇനിയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 210 പേര്‍ക്ക് 10,000 രൂപ വീതമാണ് ധനസഹായമായി നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 145 കുടുംബങ്ങള്ക്ക്ഓണക്കിറ്റും 110 കുട്ടികള്‍ക്ക് സ്കൂള്കിറ്റും ചടങ്ങില്‍വിതരണംചെയ്തു. വലിയതുറയു.പിസ്കൂളില്‍ നടന്ന ചടങ്ങില്‍വി.എസ്ശിവകുമാര്എം.എല്‍.എ അധ്യക്ഷതവഹിച്ചു. മേയര്‍വി.കെ പ്രശാന്ത്, കൗണ്‍സിലര്‍മാരായ ഷീബ പാട്രിക്, നസീബ, ജില്ലാകളക്ടര്കെ. ഗോപാലകൃഷ്ണന്, എ.ഡി.എംവി. ആര് വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ അനു.എസ്. നായര്‍തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്.പി. 997/2019)
- Log in to post comments