Post Category
ഡ്രൈ ഡേ പ്രഖ്യാപിച്ചു
സെപ്റ്റംബര്‍ മൂന്നിനു നടക്കുന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒന്ന് വൈകിട്ട് ആറുമുതല്‍ സെപ്റ്റംബര്‍ നാല് വൈകിട്ട് ആറുവരെ തെരഞ്ഞെടുപ്പ് മേഖലകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ ഡിവിഷന്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം്, കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍, ചെങ്കല്‍ പഞ്ചായത്തിലെ മരിയപുരം, കുന്നുകല്‍ പഞ്ചായത്തിലെ നിലമാമൂട്, അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം, പോത്തന്‍കോട് പഞ്ചായത്തിലെ മണലകം, പാങ്ങോട് പഞ്ചായത്തിലെ അടുപ്പുപാറ എന്നീ വാര്‍ഡുകളിലേക്കാണ് സെപ്റ്റംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ നാലിന് വോട്ടെണ്ണല്‍.
(പി.ആര്.പി. 981/2019)
date
- Log in to post comments