Skip to main content

കമ്മ്യൂണിറ്റി കൗൺസിലേഴ്‌സ് ഒഴിവ്

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ജെൻഡർ റിസോഴ്‌സ് സെന്റർ, കമ്മ്യൂണിറ്റി സെന്റർ എന്നിവിടങ്ങളിൽ കൗൺസിലങ്ങ് നടത്തുന്നതിനും ഫീൽഡ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി എന്നിവയിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉളള വനിതകൾ സെപ്റ്റംബർ 18 രാവിലെ 10 ന് തൃശൂർ പടിഞ്ഞാറെക്കോട്ടയിലെ പി വി ആർക്കേഡിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഡിഡിയുജികെവൈ മൈഗ്രേഷൻ സപ്പോർട്ടിങ് സെന്ററിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2362517.

date