Post Category
വാര്‍ത്ത അടിസ്ഥാനരഹിതം: ഭരണപരിഷ്കാര കമ്മീഷന്
കൊച്ചി: ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷനും അംഗങ്ങള്‍ക്കുമായി അനാവശ്യമായി ലക്ഷങ്ങള്‍ ചെലവിടുന്നെന്ന മലയാള മനോരമ പരമ്പരയിലെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് കമ്മീഷന് വക്താവ് അറിയിച്ചു. 2016 ഓഗസ്റ്റില്‍ നിലവില്‍ വന്ന കമ്മീഷന് സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ തുക മാത്രമാണ് ചെലവിടുന്നത്.
സിറ്റിങും ഹിയറിങും നടത്തുന്നതടക്കമുള്ള കമ്മീഷന്റെ ആവശ്യങ്ങള്‍ക്ക് ടൂറിസം വകുപ്പിന്റെ വാഹനമാണ് താല്‍ക്കാലികമായി ഉയോഗിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനും ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനുമാണ് സര്‍ക്കാരിനോട് വാഹനം ആവശ്യപ്പെട്ടത്. ഇതിന് ധനവകുപ്പിന്റെ അനുമതിയും സര്‍ക്കാരിന്റെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന് വക്താവ് അറിയിച്ചു.
date
- Log in to post comments