Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അഭയകിരണംപദ്ധയിലേക്ക് അപേക്ഷ ക്ഷണിച്ചു
    അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നതും ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്നതുമായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ അനുവദിക്കുന്ന അഭയകിരണം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.  2018-19 വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതാണ്.
    വിശദ വിവരങ്ങളും നിശ്ചിത മാതൃകയിലുള്ള അപേക്ഷയും  ശിശുവികസന പദ്ധതി ഓഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊട്ടടുത്ത ശിശുവികസന ഓഫീസുകളില്‍ സപ്തംബര്‍ 25 വരെ സ്വീകരിക്കും.
പി എന്‍ സി/3189/2019

ബൈക്ക് റാലി: യോഗം നാളെ
     ബാലപീഡനത്തിനെതിരെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ബൈക്ക് റാലിയിലൂടെ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഡ്രീം റൈഡ്‌സ് കേരളയുമായി സഹകരിച്ച് ബൈക്ക് റാലി നടത്തുന്നു.  സപ്തംബര്‍ 13 ന് കണ്ണൂരില്‍ ആരംഭിക്കുന്ന ബൈക്ക് റാലി 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ജമ്മുകാശ്മീരില്‍ അവസാനിക്കും.  ഇതുമായി ബന്ധപ്പെട്ട യോഗം നാളെ(സപ്തംബര്‍ 06) രാവിലെ 10.30 ന് എ ഡി എമ്മിന്റെ ചേമ്പറില്‍ ചേരും.
പി എന്‍ സി/3190/2019

വൈദ്യുതി മുടങ്ങും
    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറാട്ട്, നൊടിച്ചേരി, കുന്നിന്കിഴക്ക്, കണ്ണാങ്കൈ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 06) രാവിലെ ഒമ്പത് മുതല്‍  ഒരു മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/3191/2019

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ
     ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് - ഫിസിക്കല്‍ സയന്‍സ്(മലയാളം മാധ്യമം-227/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി  ആഗസ്ത് രണ്ടിന്  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ സപ്തംബര്‍ 18, 19, 20 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം അന്നേ ദിവസം പി എസ് സി ജില്ലാ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497 2700482.
പി എന്‍ സി/3192/2019

സ്‌പോട്ട് അഡ്മിഷന്‍
    കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് സ്ത്രീകള്‍ക്കായി ആരംഭിക്കുന്ന ഷീ സ്‌കില്‍സ് 2019-എനിക്കായ് ഈ ചുവട് പദ്ധതിയില്‍ മൂന്ന് മാസത്തെ ഹാന്റ് എംബ്രോയ്ഡര്‍, ഫാഷന്‍ ഡിസൈനര്‍ എന്നീ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  15 വയസിന് മുകളില്‍ പ്രായമുള്ള എസ് എസ് എല്‍ സി പാസായ യുവതികള്‍ക്കാണ് അവസരം.  താല്‍പര്യമുള്ളവര്‍ സപ്തംബര്‍ എട്ടിന് തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കേണ്ടതാണ്.  ഫോണ്‍: 0460 2226110, 9746394616.
പി എന്‍ സി/3193/2019

എം പി ഫണ്ട് അവലോകന യോഗം
    കെ കെ രാഗേഷ് എം പി നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള അവലോകന യോഗം സപ്തംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.  
പി എന്‍ സി/3194/2019

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
    ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ സപ്തംബര്‍ അഞ്ചിലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍. 24619-പവിത്രന്‍, നാറാത്ത്.  22769 - സി രവീന്ദ്രന്‍, പിണറായി.  24025 - പവിത്രന്‍, തളിപ്പറമ്പ.  21072 - പി പി പ്രവീണ്‍, പറശ്ശിനിക്കടവ്. വിജയികള്‍  സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി സപ്തംബര്‍ 10 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/3195/2019

date