Skip to main content

ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദധാരികള്‍ക്ക് പിആര്‍ഡിയില്‍ അവസരം

ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിക്കായി സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 19 രാവിലെ 10.30ന് കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാവിലെ എട്ടുമണി മുതല്‍ ഒന്‍പതര വരെ രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ ഒരു സബ് എഡിറ്റര്‍, 4 ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ഒരു കണ്ടന്റ് എഡിറ്റര്‍ ഒഴിവുകളാണുള്ളത്.

സബ് എഡിറ്റര്‍ നിയമനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. മാധ്യമസ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിയമനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ഉണ്ടായിരിക്കണം.  കണ്ടന്റ് എഡിറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. സമൂഹമാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷന്‍/ ഗ്രാഫിക് ഡിസൈന്‍ എന്നിവയില്‍ പരിചയം വേണം. മൂന്നുവിഭാഗത്തിലും ജേര്‍ണലിസത്തില്‍ അല്ലെങ്കില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.  പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. മലയാളത്തില്‍ ടൈപ്പിങ് അറിഞ്ഞിരിക്കണം.

കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. ഒരാള്‍ക്ക് ഒരു ജില്ലയില്‍ മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവൂ. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. എം പാനല്‍ ചെയ്യപ്പെട്ടവര്‍ക്ക് ഇതര ജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. സബ് എഡിറ്റര്‍ക്ക് പ്രതിമാസം 19800 രൂപയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനും കണ്ടന്റ് എഡിറ്റര്‍ക്കും പ്രതിമാസം 15400 രൂപയുമാണ് പ്രതിഫലം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനെത്തുന്നവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ  www.prd.kerala.gov.in  എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

date