Skip to main content

താലൂക്ക് സമിതി യോഗം

താലൂക്ക് വികസനസമിതിയോഗം തൃശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അറിയിപ്പ് നല്‍കിയിട്ടും താലൂക്ക് വികസന സമിതി യോഗത്തില്‍ പല വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത്/ബ്ലോക്ക് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിട്ടും ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നത് ഗൗരവമായി കാണുമെന്നും ഇക്കാര്യം കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും യോഗം തീരുമാനിച്ചു.

കൃഷി മന്ത്രിയുടെ പ്രതിനിധി എം.വിജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എല്‍എമാരുടെ പ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ബ്ലോക്ക്/പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date