പുഴ സംരക്ഷണത്തിന് കിഫ്ബി ഫണ്ട്
പുഴ സംരക്ഷണത്തിന് കിഫ്ബി ഫണ്ട് കണ്ടെത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. പൊന്നായി കോള്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകസംഗമം പഴഞ്ഞി മഹാന് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കര്‍ഷകരുടേയും ഒരുമയോടെയുള്ള പ്രവര്‍ത്തനം കൃഷിഭൂമി സംരക്ഷണം മെച്ചപ്പെടുത്തി നെല്ലുല്പാദനം മെച്ചപ്പെടുത്താനും കൂട്ടായശ്രമം വേണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഉല്പാദനക്ഷതയുള്ള കൃഷിരീതിക്കാവശ്യമായ രൂപരേഖ സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.
പൊന്നാനി കോള്‍സംരക്ഷണ സമിതി പ്രസിഡണ്ട് എന്‍ ആലിക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ ജയാനന്ദന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സദാനന്ദന് മാസ്റ്റര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ സതീശന്, കെ.എല്‍.ഡി.സി കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍ കെ.ഭാസ്ക്കരന്‍, കോള്‍വികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല പ്രസാദ്, വാട്ടര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.ജമീല, എ.ജെ.സ്റ്റാന്‍ലി, എം.എ. വേലായുധന് തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകരും കോള്‍പടവ് കമ്മിറ്റിയും നെല്‍കൃഷിയും എന്നതില്‍ റിട്ട. കൃഷി ജോയിന്റ് ഡയറക്ടര്‍ ജോസ് വര്‍ഗ്ഗീസ് കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി.
- Log in to post comments