Post Category
പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പിന്റെ ബി.ഐ.എഫ് ആന്‍ഡ് എച്ച്.ഡി.എഫ് പദ്ധതിയ്ക്കായി പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 24ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും സഹിതം ഹാജരാകണം. ഫോണ്‍-0494-2666428.
date
- Log in to post comments