Post Category
യോഗം ചേര്‍ന്നു
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയില്‍ നടപ്പാക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ (ഐ.ആര്.എസ്) ആദ്യ യോഗം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. അടിയന്തര ദുരന്തനിവാരണ ഘട്ടങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദുരന്തനിവാരണ സമയത്തുണ്ടാകുന്ന സങ്കീര്‍ണതകള്‍ ലഘൂകരിക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖകള്‍ അനുസരിച്ചാണ് ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ അനു.എസ് നായര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്.പി. 1044/2019)
date
- Log in to post comments