Skip to main content

കല്ലൂർ തെക്കുംമുറി വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 26)

അന്നമനട ഗ്രാമപഞ്ചായത്ത് കല്ലൂർ-തെക്കുംമുറി വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 26) രാവിലെ 10.30 ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിക്കും. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപ ചിലവഴിച്ചാണ് വില്ലേജ് ഓഫീസ് കെട്ടിടം പണി പൂർത്തീകരിച്ചിട്ടുള്ളത്. 1862 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം നിർമ്മൽ സി പാത്താടൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് തുടങ്ങിയവർ ആശംസ നേരും. ജില്ലാ കളക്ടർ എസ് ഷാനവാസ് സ്വാഗതവും ചാലക്കുടി തഹസിൽദാർ സുനിത ജേക്കബ് നന്ദിയും പറയും.

date