Post Category
സൗഹാര്‍ദ്ദം 2018 ഹോമിയോപ്പതി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്
സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പും പനമരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സൗഹാര്‍ദ്ദം 2018 ഹോമിയോപ്പതി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും സൗജന്യരക്തപരിശോധനയും, യോഗാ പരിശീലനവും, ജീവിത ശൈലീരോഗബോധവല്ക്കരണ ക്ലാസും ജനുവരി 12 ന് പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സാജന് നിര്‍വ്വഹിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്.
date
- Log in to post comments