Skip to main content

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചാരുത ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ 21 അമ്മമാർക്ക് ആണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. എടവിലങ്ങ് ജിഎഫ്എൽപി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ മെഷീനുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, കൊടുങ്ങല്ലൂർ ബിആർപി. ബി .പി .ഒ. ടി.എസ് സജീവൻ പ്രധാനാധ്യാപിക ചാന്ദ്‌നി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി തങ്കപ്പൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജി അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ എം, വി ഇന്ദിര, എം .ജി ബാബു എന്നിവർ പങ്കെടുത്തു.

date