Skip to main content

ഗാന്ധിജയന്തി: വിദ്യാർത്ഥികൾക്കായുള്ള  മത്സരങ്ങൾ  ഇന്ന് (സെപ്തംബർ 30 )

 

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട്  ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങളുടെ ഫൈനൽ റൗണ്ട് ഇന്ന് (സെപ്തംബർ 30 ) രാവിലെ 10 - ന് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ലഹരി വിരുദ്ധ സന്ദേശത്തെ ആസ്പദമാക്കി, ഹയർ സെക്കന്ററി വിദ്യാത്ഥികൾക്കുള്ള ഉപന്യാസരചനയും ഹൈസ്ക്കൂൾ വിദ്യാത്ഥികൾക്കായി പോസ്റ്റർ രചനയുമാണ് സംഘടിപ്പിക്കുന്നത്. എക്സൈസ് വകുപ്പിൻറെയും ജില്ലാ ഇൻഫർമേഷൻ ഓഫീസൻറെയും നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നേരത്തെ പ്രാഥമിക തല മത്സരങ്ങൾ നടത്തിയിരുന്നു. ഇതിൽ നിന്നും തെരഞ്ഞെടുത്തവരാണ്  സെപ്റ്റംബർ 30ലെ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്.  മത്സരശേഷം ഉച്ചയ്ക്ക് 12ന് പ്രാഥമിക റൗണ്ടിൽ വിജയികളായവർക്കുള്ള. സമ്മാനദാനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാർ നിർവഹിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി സുഗതൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ കല തുടങ്ങിയവർ പങ്കെടുക്കും.

date