കൃഷിവകുപ്പ് സംസ്ഥാനതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
യുവതീ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും, പ്രവാസികളെയും മറ്റ് കൃഷി ഇതര മേഖലകളില്പ്പെട്ടവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുവാനും, ജൈവകൃഷി കൂടുതല്‍ പ്രോത്സാഹിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കൃഷി വ്യാപനവും, കാര്‍ഷികോല്‍പ്പാദന വര്‍ദ്ധനവും, ഉല്‍പ്പന്ന സംസ്ക്കരണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് അവാര്‍ഡുകള്‍ നല്കുന്നു. 2017 ലെ മികച്ച കര്‍ഷകര്‍, ജൈവകര്‍ഷകര്‍, സ്കൂള്‍ കോളേജ് തലത്തില്‍ കര്‍ഷക പ്രതിഭ, ഏറ്റവും നല്ല ഫാം ജേണലിസ്റ്റ്, കര്‍ഷക തൊഴിലാളി, പാടശേഖര സമിതി, കൃഷി ശാസ്ത്രജ്ഞര്‍ തുടങ്ങി മുപ്പതോളം ഇനങ്ങളിലായി ജേതാക്കള്‍ക്ക് 10,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വ്യക്തിഗത ക്യാഷ് അവാര്‍ഡും, സ്വര്‍ണമെഡലും, സമ്മാനങ്ങളും നല്‍കും. കൂടാതെ തെങ്ങ് കയറ്റ മല്‍സരത്തിലെ ജേതാവിന് 25,000 രൂപ ക്യാഷ് അവാര്‍ഡും, സ്വര്‍ണ്ണമെഡലും, ഫലകവും നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോറത്തിലുളള അപേക്ഷ പൂരിപ്പിച്ച് ഫെബ്രുവരി 10 ന് മുന്‍പായി അതാത് കൃഷിഭവനുകളില്‍ നല്‍കണം. ഫോണ്‍: 0497-2706153.
പി.എന്‍.സി/59/2018
- Log in to post comments