Post Category
ഏകദിന ശില്പശാല നാളെ
വയോജനാധിക്ഷേപങ്ങള് തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖത്തില്‍ ഏകദിന ശില്പശാല നാളെ സംഘടിപ്പിക്കും. കാസര്‍കോട് സപീഡ് വേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി നാളെ രാവിലെ 12 ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും.ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി ഭാസ്കരന് അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്, കാസര്‍കോട് ആര്‍ഡിഒ കെ രവികുമാര്‍ എന്നിവര്‍ സംസാരിക്കും.ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സെമിനാറില്‍ എം ഡബ്ല്യൂ പി എസ്.സി ആക്ട് 2007 നെ കുറിച്ച് അഡ്വ.രാമകൃഷ്ണ കല്ലൂരായ വിഷയം അവതരിപ്പിക്കും.
date
- Log in to post comments