Skip to main content

ക്ഷീരകര്‍ഷകര്‍ക്ക് പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാം

 

ജില്ലയില്‍ പ്രളയം ബാധിച്ച അട്ടപ്പാടി, മലമ്പുഴ, തൃത്താല ബ്ലോക്കുകളില്‍ ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു പശു, രണ്ട് പശു, അഞ്ച് പശു, ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, തൊഴുത്ത് നവീകരണം/പുനരുദ്ധാരണം എന്നിവയ്ക്കായി പ്രത്യേക പുനരധിവാസ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മഴക്കെടുതിമൂലം പ്രളയത്തില്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്കാണ് അവസരം. നിര്‍ദ്ദിഷ്ട ഫോമില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഒക്ടോബര്‍ 10 നകം മേല്‍പ്പറഞ്ഞ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളില്‍ നല്‍കണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date