വിജയോത്സവം ഇന്ന്: മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും
കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന വിജയോല്‍സവം ഇന്ന് (ഒക്ടോബര്‍ നാല്) രാവിലെ 10 ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. 2018-19 അധ്യയന വര്‍ഷത്തില്‍ കൊടുവായൂര്‍ സ്കൂളില്‍ നിന്നും സമ്പൂര്‍ണ എ പ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെയാണ് സ്വര്‍ണപതക്കവും ഉപഹാരവും നല്കി അനുമോദിക്കുന്നത്. കെ.ബാബു എം.എല്‍.എ അധ്യക്ഷനാകും.
സ്കൂളിലെ സമ്പൂര്‍ണ എ പ്ലസ് നേടിയ 58 വിദ്യാര്‍ഥികളേയാണ് വിജയോത്സത്തില് അനുമോദിക്കുക. വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണപതക്കം, പി.ടി.എ നല്കുന്ന ഉപഹാരം, ഡോ.ഗോപിനാഥ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് എന്നിവയുടെ വിതരണവും യു.എസ്.എസ് വിജയികള്‍ക്കുള്ള ഉപഹാരവുമാണ് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എന്‍.ശില്പ, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ.ഗണേശന്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് എ.കെ.നാരായണന്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments