പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കോഴ്സിനു തുടക്കമായി
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ ചതുര്‍ദിന പ്രീമാരിറ്റല്‍ കൗണ്‍സിലിങ് കോഴ്സിനു തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ് ഉദ്ഘാടനം ചെയ്തു. നാലുദിവസം നീണ്ടുനില്‍ക്കുന്ന കോഴ്സില്‍ ദാമ്പത്യ ജീവിത മുന്നൊരുക്കങ്ങള്‍, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്, ദമ്പതികളുടെ മനസ്സും ശരീരവും, വിവാഹേതര പഠനവും തൊഴിലും, സന്തുഷ്ട കുടുംബജീവിതം, ദാമ്പത്യ ആശയവിനിമയങ്ങള്‍, തുടങ്ങി പത്തോളം വിഷയങ്ങളിലാണ് ക്ലാസ് നടക്കുന്നത്. വിവിധ പഠന വകുപ്പുകളില്‍ നിന്നായി 50 ല്‍ പരം വിദ്യാര്‍ത്ഥികളാണ് കോഴ്സില്‍ സംബന്ധിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.പി.അയൂബ് കേയി അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ പരിശീലന വേങ്ങര ഉപകേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. മമ്മദ് മുഖ്യപ്രഭാഷണം നടത്തി. ലഫ്റ്റനന്റ് അബ്ദുല്‍ റഷീദ്, അര്‍ഷദ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments