Skip to main content

മാനസികാരോഗ്യ ദിനാചരണം

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 9, 10 തീയതികളില്‍ ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ ദിനാചരണം നടത്തുന്നു. ഒക്‌ടോബര്‍ 9ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആത്മഹത്യ പ്രതിരോധം എന്ന വിഷയത്തില്‍ ക്ലാസും ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനായി പ്രത്യേക പരിശീലനവും നടത്തും. 10ന് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ന്യൂമാന്‍ കോളേജും മുട്ടം നേഴ്‌സിംഗ് കോളേജും ചേര്‍ന്ന് നടത്തുന്ന ബോധവല്‍ക്കരണ പരിപാടി ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വര്‍ഗ്ഗീസ്, തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ ദേവി എം.ആര്‍, ആര്‍.എം.ഒ ഡോ. പ്രമോദ്, നോഡല്‍ ഓഫീസര്‍ ഡോ.അമല്‍ അബ്രഹാം, ഡോ. സിറിയക് ജോര്‍ജ്ജ് എന്നിവര്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ വര്‍ഷത്തെ ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ചിന്താവിഷയമായ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം ആത്മഹത്യയെ പ്രതിരോധിക്കാനായി എന്നതിനെപ്പറ്റി സംസാരിക്കും. രാവിലെ 9ന് ന്യൂമാന്‍ കോളേജും മുട്ടം നേഴ്‌സിംഗ് കോളേജും സംയുക്തമായി നടത്തുന്ന റാലി ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഫ്‌ളാഷ് മോബും ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ കോണ്‍സിലര്‍മാര്‍ നടത്തുന്ന തെരുവ് നാടകവും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പൊതുസമ്മേളനവും ഉണ്ടായിരിക്കും.
 

date