Post Category
കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് കണക്ടഡ് ലോഡ് ക്രമീകരിക്കാനുളള അവസരം
ഉപഭോക്താക്കള്‍ക്ക് അനധികൃത കണക്ടഡ് ലോഡ് ക്രമീകരിക്കാനുളള പദ്ധതി കെ.എസ്.ഇ.ബി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം എല്ലാ എല്‍.ടി. ഉപഭോക്താക്കള്‍ക്കും കണക്ടഡ് ലോഡ് പ്രത്യേക ഫീസുകളൊന്നുമില്ലാതെ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്തി ക്രമീകരിക്കാവുന്നതാണ്. ഇപ്രകാരം വെളിപ്പെടുത്തിയ ലോഡ് മുഖേന വിതരണ ശ്രൃംഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ മാത്രം റെഗുലേറ്ററി കമ്മീഷന് അനുശാസിക്കുന്ന രിതിയിലുളള അധിക ഡെപ്പോസിറ്റ് തുക അടച്ചാല്‍ മതിയാകും. ഉപഭോക്താക്കള്‍ക്ക് ഈ ആനുകുല്യം ഒക്ടോബര്‍ 31 വരെ ലഭിക്കും.
date
- Log in to post comments