Post Category
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ ചുമതലയേറ്റു
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ. കെ. ബാലൻ, ഡോ. ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രൻ കടന്നപ്പള്ളി, എം. എം. മണി, ചീഫ് വിപ്പ് കെ. രാജൻ, മുൻ ഗവർണർ പി. സദാശിവം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡ്വക്കേറ്റ് ജനറൽ സി. പി. സുധാകരപ്രസാദ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഗവർണറുടെ പത്‌നി രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ പത്‌നി കമല, ഹൈക്കോടതി ജസ്റ്റിസുമാർ, ഉന്നത ഉദ്യോഗസ്ഥർ, ചീഫ് ജസ്റ്റിസിന്റെ പിതാവ് ജസ്റ്റിസ് സ്വാമിദുരൈ, ഭാര്യ ബേല രാജകുമാരി, മക്കളായ സാഹിത്യ, സത്യദേവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പി.എൻ.എക്‌സ്.3619/19
date
- Log in to post comments