Post Category
തേക്ക് തടികൾ ചില്ലറ വില്പനയ്ക്ക്
പൊതുജനങ്ങൾക്ക് ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വില്പന പുനലൂർ തടി വില്പന ഡിവിഷന്റെ കീഴിലുള്ള വീയപുരം സർക്കാർ തടി ഡിപ്പോയിൽ നവംബർ 18 മുതൽ നടത്തും. II B, II C, III B, III C ഇനങ്ങളിൽപ്പെട്ട തേക്ക് തടികളാണ് വില്പനയ്ക്കുള്ളത്. വീട് നിർമിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീട് പണിക്ക് ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, സ്കെച്ച്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും അഞ്ച് രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് എന്നിവ സഹിതം 18 മുതൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ അഞ്ച് ക്യു.മീറ്റർ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോൺ: 8547600528, 0479 2319899 (വീയപുരം), 0475 2222617 (ടിമ്പർ സെയിൽസ് ഡിവിഷൻ, പുനലൂർ)
പി.എൻ.എക്സ്.3633/19
date
- Log in to post comments