Post Category
മൂന്നാർ എൻജിനീയറിംഗ് കോളേജിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ്
മൂന്നാർ എൻജിനീയറിംഗ് കോളേജിൽ ഒക്ടോബർ 18,19 തീയതികളിൽ കൊച്ചി ആസ്ഥാനമായ സതർലാൻഡ് കമ്പനിയുടെ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തും. ടെക്നിക്കൽ സപ്പോർട്ട് എക്സിക്യൂട്ടീവ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, ബാക്ക് ഓഫീസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. ബി.ടെക്, ആർട്സ് ആൻഡ് സയൻസ് അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകളിൽ 2016,2017,2018,2019 വർഷങ്ങളിൽ പാസ്സായ, ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനമുളള ഉദ്യോഗാർഥികൾക്ക് www.cemunnar.ac.in എന്ന വെബ്സൈറ്റിൽ 14ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447192559.
പി.എൻ.എക്സ്.3635/19
date
- Log in to post comments