Skip to main content

വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്താന്‍ സര്‍വേ

 

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്താന്‍ നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വ്വേ ജില്ലയില്‍ ജനുവരി എട്ടു മുതല്‍ ആരംഭിക്കും. നഗരസഭകളുടെ ശുചിത്വവും മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിന് ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും സര്‍വ്വേ നടത്തും. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ശുചിത്വ നിലവാരം വിലയിരുത്തും. ചേരിപ്രദേശങ്ങള്‍, കോളനികള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, പൊതുശൗചാലയങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കും. ജനങ്ങളില്‍ നിന്ന് നേരിട്ടും നിരീക്ഷണത്തിലൂടെയും പ്രതികരണങ്ങളിലൂടെയുമാണ് പ്രധാനമായും ഡേറ്റ ശേഖരിക്കുന്നത്. സ്വച്ഛതാ ആപ്പ് ആണ് ഡേറ്റാ ശേഖരണത്തിന് ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റേതാണ് പദ്ധതി.

                                                              (കെ.ഐ.ഒ.പി.ആര്‍-36/18)

date