പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങളുടെ 2019-20 പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ജില്ലാ പഞ്ചായത്തിന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, നൂല്പുഴ, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മീനങ്ങാടി ഗ്രാമ പഞ്ചായത്തുകളുടേയും പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം. അക്ഷയകള്‍ വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അക്ഷയ ബിഗ് ക്യാമ്പയില്‍ ഡിജിറ്റലൈസേഷന് (എബിസിഡി) പദ്ധതി 2020- 21 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു. ജില്ലയിലെ 68 അക്ഷയ കേന്ദ്രങ്ങളെ കോര്‍ത്തിണക്കി 1.45 ലക്ഷത്തോളം വരുന്ന പട്ടിക വര്‍ഗ വിഭാഗക്കാരുടെ മുഴുവന്‍ ആധികാരിക രേഖകളും ഡിജിറ്റല്‍ ലോക്കറിലാക്കുന്ന പദ്ധതിയാണിത്. ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ രേഖകള്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ വിവധ രേഖകള്‍ ഇത്തരത്തില്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments