Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഇന്ന് (15.10)

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വര്‍ഷം തോറും ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഇടുക്കി ജില്ലാതല പരിപാടി തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഇന്ന് രാവിലെ 10ന് പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  ഉദ്ഘാടനം ചെയ്യും.  അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യാതിഥിയായിരിക്കും. യോഗത്തില്‍ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസി ആന്റണി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും.
 

date