Skip to main content

ഹരിത നൈപുണ്യ വികസനത്തിൽ സൗജന്യ പരിശീലനം നൽകുന്നു

കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ പരിസ്ഥിതി വിവരണകേന്ദ്രം ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതി നടപ്പിലാക്കുന്നു. താഴെപ്പറയുന്ന വിഷയങ്ങളിലാണ്  പരിശീലനം.
പ്ലാന്റ് ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യകളും അതിന്റെ പ്രായോഗികതയും: ശാസ്ത്രബിരുദധാരികൾക്ക് കോഴ്‌സിന്  അപേക്ഷിക്കാം. തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലായിരിക്കും പരിശീലനം. 320 മണിക്കൂറാണ് പഠനകാലയളവ്.
ആവാസ വ്യവസ്ഥാ സേവനങ്ങളുടെ മൂല്യനിർണയവും ഹരിത  ജി.ഡി.പി.യും: ബിരുദധാരികൾക്ക് കോഴ്‌സിന് അപേക്ഷിക്കാം. തൃശ്ശൂർ പീച്ചി കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 105 മണിക്കൂറാണ് പഠനകാലയളവ്.
അന്തരീക്ഷ മലിനീകരണം കണ്ടുപിടിക്കുക-മണ്ണ് മലിനീകരണം: ശാസ്ത്രത്തിൽ ബിരുദം/എഞ്ചിനീയറിങ്ങിൽ  ഡിപ്ലോമ  ഉള്ളവർക്ക് അപേക്ഷിക്കാം. തൃശ്ശൂർ പീച്ചി കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 200 മണിക്കൂറാണ് പഠനകാലയളവ്.
ജലത്തിന്റെ ബഡ്ജറ്റിംഗും ഓഡിറ്റിംഗും: ബിരുദധാരികൾക്ക് അപേക്ഷിക്കാം. കോഴിക്കോട് കുന്നമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 200 മണിക്കൂറാണ് പഠനകാലയളവ്.
എൻ.ടി.എഫ്.പി കളുടെ വാല്യൂ അഡിഷൻ & മാർക്കറ്റിംഗ് (ചെടി ഉൽപ്പത്തി)-മുള കരകൗശലവൃത്തി: ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമില്ല. തൃശ്ശൂർ പീച്ചിയിലെ കേരള   വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്.  400 മണിക്കൂറാണ് പഠനകാലയളവ്.
അന്തരീക്ഷ മലിനീകരണം കണ്ടുപിടിക്കുക-വായു, ജലം മലിനീകരണം: ശാസ്ത്രത്തിൽ ബിരുദം/എഞ്ചിനീയറിങ്ങിൽ  ഡിപ്ലോമ  ഉള്ളവർക്ക് അപേക്ഷിക്കാം. കോഴിക്കോട് കുന്നമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 260 മണിക്കൂറാണ് പഠനകാലയളവ്.
ഈറ (മുള)യുടെ പ്രചാരണവും കാര്യനിർവ്വഹണവും:  12-ാം തരം വിജയിച്ചവർക്ക്  കോഴ്‌സിന് അപേക്ഷിക്കാം. തൃശ്ശൂർ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്.  240 മണിക്കൂറാണ് പഠനകാലയളവ്.
വന്യ കീടശാസ്ത്ര പഠനവും കീടനിയന്ത്രണവും: ബിരുദധാരികൾക്ക് കോഴ്‌സിന് അപേക്ഷിക്കാം. തൃശ്ശൂർ പീച്ചി കേരള വനഗവേഷണ കേന്ദ്രമായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. 216 മണിക്കൂറാണ് പഠനകാലയളവ്.
ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയൽ പ്രൊഡ്യൂസർ. 10-ാം തരം വിജയിച്ചവർക്ക് കോഴ്‌സിന്  അപേക്ഷിക്കാം. തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ വച്ചായിരിക്കും പരിശീലനം നടത്തുന്നത്. 240 മണിക്കൂറാണ് പഠനകാലയളവ്.
പരിശീലനം സൗജന്യമായിരിക്കും. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ താമസസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും. താത്പര്യമുള്ളവർക്ക് അപേക്ഷ ഓൺലൈൻ പോർട്ടലായ www.gsdp-envis.gov.in മുഖേന സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.kerenvis.nic.in  മുഖേനയോ,  envkerala@gmail.com മുഖേനയോ ബന്ധപ്പെടാം. ഫോൺ: 0471-2548210.   അപേക്ഷകൾ സ്വീകരിക്കുന്ന  അവസാന തീയതി ~ഒക്‌ടോബർ 25.
പി.എൻ.എക്‌സ്.3652/19

date