Skip to main content

മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ പദ്ധതി

മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതി നടപ്പിലാക്കുന്നു.  മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത യാനങ്ങളുടെയും എഞ്ചിനുകളുടെയും ഇന്‍ഷൂറന്‍സാണ് 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  യാനങ്ങള്‍ 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം. എഞ്ചിനു മാത്രമായി ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതല്ല.  എഞ്ചിനും യാനത്തിനും രജിസ്‌ട്രേഷന്‍/ലൈസന്‍സ് ഉണ്ടായിരിക്കണം. ഒരു മത്സ്യത്തൊഴിലാളിയുടെ പരമാവധി രണ്ട് യാനവും, ഒരു യാനത്തിന് പരമാവധി രണ്ട് എഞ്ചിനും മാത്രമാണ് ആനുകൂല്യത്തിന് തെരഞ്ഞെടുക്കുക.
യാന ഉടമസ്ഥന്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളയാളായിരിക്കണം.  കെ എം. എഫ് ആര്‍ ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ അനുവര്‍ത്തിച്ചുള്ള മത്സ്യബന്ധന യാനവും എഞ്ചിനുമായിരിക്കണം.  ഗുണഭോക്താക്കള്‍ പ്രീമിയം തുകയുടെ 10 ശതമാനം ഗുണഭോക്തൃവിഹിതമായി നല്‍കണം.   ഒരു വര്‍ഷത്തേക്കായിരിക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ. ആദ്യം അപേക്ഷിക്കുന്ന യോഗ്യരായ ഉടമകളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. 10 മീറ്റര്‍ താഴെ നീളമുള്ള യാനങ്ങളും, 10 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെയുള്ള യാനങ്ങളുമാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. 2018-19 വര്‍ഷത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള മത്സ്യബന്ധന യാനങ്ങള്‍ക്ക് അവയുടെ കാലാവധി പൂര്‍ത്തിയാക്കുന്ന മുറക്ക് യാന ഉടമകള്‍ ഇന്‍ഷൂറന്‍സിനായുള്ള ഗുണഭോക്തൃ വിഹിതം അടച്ച് 2019-20 വര്‍ഷത്തേക്ക് പുതുക്കേണ്ടതാണ്.
അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകള്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്.  ഒക്‌ടോബര്‍ 22 ന് വൈകുന്നേരം അഞ്ച് മണി വരെ അതത് മത്സ്യ ഓഫീസുകളിലും, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനിലും അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 0497 2731081.

date