സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല സെമിനാര്‍ ഉദ്ഘാടനം മന്ത്രി എ.കെ ബാലന് നിര്‍വഹിക്കും
ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതല സെമിനാറും പൊതുസമ്മേളനവും ഒക്ടോബര്‍ 14 ന് രാവിലെ 10 ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, സാംസ്ക്കാരിക, നിയമ, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 മുതല്‍ 16 വരെ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടക്കുന്നത്.
ഐക്യത്തിലൂടെ അതിജീവനം എന്ന വിഷയത്തിലാണ് സെമിനാര്‍ നടക്കുന്നത്. കൂടാതെ പക്ഷാചരണത്തോടനുബന്ധിച്ച് സെമിനാര്‍, പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള കോളനികളുടെ ശുചീകരണം, വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം, പുതിയ പദ്ധതികളുടെ സമാരംഭം എന്നിവയും നടക്കുന്നുണ്ട്. പ്രശസ്ത കലാകാരന്മാരെ പരിപാടിയില്‍ ആദരിക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച പഠനമുറികളുടെ താക്കോല്‍ ദാനവും നടത്തും.
പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ വി.കെ.ശ്രീകണ്ഠന് എം.പി. മുഖ്യാതിഥിയാവും. എം.എല്‍.എമാരായ കെ.വി. വിജയദാസ്, പി.കെ.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീലജ വാഴക്കുന്നത്ത്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.വി.രവിരാജ്, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, കാരാകുറുശ്ശി, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, സ്ഥിരം സമിതിയംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Log in to post comments