Skip to main content

കൈത്തറി വസ്ത്ര പ്രചരണം;  വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാമത്സരം

കൈത്തറി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി  കൈത്തറി & ടെക്‌സ്റ്റൈല്‍ വകുപ്പും  ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ചിത്രരചനാ മത്സരം നടത്തുന്നു.  

എല്‍ പി വിഭാഗത്തില്‍ ക്രയോണ്‍സും യു പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജലച്ചായവും ഉപയോഗിച്ചാണ് ചിത്രരചന.  പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നതിനുളള അവസരവും ലഭിക്കും.  25 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളിലാണ് മത്സരം.

പങ്കെടക്കുന്നവര്‍ക്ക് ചിത്രരചന നടത്താനുളള പേപ്പര്‍ സംഘാടകര്‍ നല്‍കും.   അപേക്ഷാ ഫോറം www.handloomexpokannur.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലേഡ് ചെയ്‌തെടുത്തും ഉപയോഗിക്കാം.  പൂരിപ്പിച്ച അപേക്ഷ 21 നകം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2707522.

പി എന്‍ സി/4184/2017

date