Skip to main content

ലോക മാനസികാരോഗ്യ ദിനം: ബോധവത്ക്കരണ ക്ലാസ് നടത്തി

 

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഹര്‍ഷം പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സ വകുപ്പിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി 'ആത്മഹത്യയെ പ്രതിരോധിക്കാം' എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. കൗമാരപ്രായത്തിലുള്ള കുട്ടികളില്‍ കൂടുതലായി കാണുന്ന ആത്മഹത്യാപ്രവണതയും ഇതിലേക്ക് നയിക്കുന്ന രോഗകാരണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ചും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീന ജസീല്‍ ക്ലാസ്സെടുത്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിഷാദ രോഗ മുക്തി ലക്ഷ്യമിട്ട് നടത്തുന്ന ഹര്‍ഷം പദ്ധതിയിലൂടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട  ബ്ലോക്കുകളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് സൗജന്യ ചികിത്സയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്. ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 18 വരെ ഹര്‍ഷം പദ്ധതി കേന്ദ്രങ്ങളിലും ജില്ലയിലെ വിവിധ സ്‌കൂള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണ ക്ലാസുകളും വിദ്യാര്‍ഥികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്ന പരിപാടികളും നടത്തുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. സിന്ധു അറിയിച്ചു.

date