Skip to main content

പ്രൊബേഷൻ ഉപദേശക സമിതി യോഗം ചേർന്നു

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല പ്രൊബേഷൻ ഉപദേശക സമിതിയുടെ പ്രഥമ യോഗം കളക്ടറേറ്റിൽ ചേർന്നു. ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിൽ കൂടി സമൂഹത്തിനുതകുന്ന തരത്തിലുളള ഒരു പൗരനാക്കി മാറ്റുന്ന സാമൂഹ്യ ചികിത്സ സമ്പ്രദായമാണ് പ്രൊബേഷൻ അഥവാ നല്ലനടപ്പ് സംവിധാനം എന്നത്. പ്രൊബേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് പ്രൊബേഷൻ ഉപദേശക സമിതികൾ ലക്ഷ്യമിടുന്നത്. ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എൻ കെ അക്ബർ, ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ രാഗപ്രിയ, ആർ റോഷിനി, വനിതാ സെൽ സിഐ എം ദേവി, അഡ്വ. സി ജെ ബിമൽ എന്നിവർ പങ്കെടുത്തു.

date